സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ ലോറിയിടിച്ചു
text_fieldsതേഞ്ഞിപ്പലം: സ്വതന്ത്ര സ്ഥാനാര്‍ഥി യാത്ര ചെയ്ത വാഹനത്തില്‍ ലോറിയിടിച്ചു. ഗോവ രജിസ്ട്രേഷനിലുള്ള ലോറി മന$പൂര്‍വം വന്നിടിക്കുകയായിരുന്നുവെന്നും ഇത് വധശ്രമമാണെന്നും സ്ഥാനാര്‍ഥി പി.എം. മുഹമ്മദലി ബാബു ആരോപിച്ചു. ഇതുസംബന്ധിച്ച് ഇദ്ദേഹം തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെ ദേശീയപാത വെളിമുക്കിലാണ് സംഭവം. ഗോവ രജിസ്ട്രേഷനിലുള്ള ജി.എ.07 ടി 4124 നമ്പര്‍ ലോറി സൈഡില്‍ ധാരാളം സ്ഥലമുണ്ടായിട്ടും താന്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ചേളാരി ഐ.ഒ.സിയിലെ അനധികൃത ശേഷി വര്‍ധിപ്പിക്കലിനെതിരെ നടത്തുന്ന സമരത്തിന്‍െറ ഭാഗമായി പല ഭീഷണികളും നേരിടുന്നുണ്ടെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ കേസ് നല്‍കിയിട്ടുണ്ടെന്നും പി.എം. മുഹമ്മദലി ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.